പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
കാഞ്ഞിരപ്പള്ളി :മണിമല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തുമ്പോളി ഇല്ലിക്കൽ വീട്ടിൽ ഷിഹാബുദ്ദീൻ (20) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ നേരെ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു.
അതിജീവതയുടെ പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ഷാജിമോൻ ബി, എസ്.ഐ ബിജോയ് മാത്യു, സി.പി.ഓ മാരായ സാജുദ്ദീൻ, രാജേന്ദ്രൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.