കണമല കാട്ടുപോത്ത് ആക്രമണത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് എരുമേലി പൊലീസ്
കോട്ടയം: കണമല കാട്ടുപോത്ത് ആക്രമണത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് എരുമേലി പൊലീസ്. കാട്ടുപോത്ത് ആക്രമണത്തെ തുടർന്ന് കണമലയിൽ പ്രതിഷേധം നടത്തിയിരുന്നു. വഴിതടയൽ, ഗതാഗതം തടസപ്പെടുതൽ തുടങ്ങിയവ അടക്കമുള്ള വകുപ്പുകളാണ് പ്രതിഷേധിച്ചവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കണ്ടാലറിയാവുന്ന 45 ഓളം ആളുകൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.