വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവച്ചു കോൺഗസ് അംഗത്വമെടുത്തവർക്ക് സ്വീകരണം നൽകി
വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവച്ചു കോൺഗസ് അംഗത്വമെടുത്തവർക്ക് സ്വീകരണം നൽകി
എരുമേലി :വിവിധ പാർട്ടികളിൽ നിന്നും രാജിവച്ച് കോൺഗ്രസിൽ ചേർന്നു. എരുമേലി മണ്ഡലത്തിൽ വിവിധ പാർട്ടികളിൽ പ്രവർത്തിച്ചു വന്നിരുന്ന ഇരുപത്തിയഞ്ചിൽപ്പരം ആൾക്കാർ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചു. കോൺഗ്രസിൽ ചേർന്നവർക്ക് സംഘടിപ്പിച്ച യേഗത്തിൽ പാർട്ടിയുടെ പ്രാഥമീക അംഗത്വം മണ്ഡലം പ്രസിഡൻറ് റ്റി.വി. ജോസഫ് നൽകി. ബൂത്ത് പ്രസിഡന്റ് ഷൈൻ അരീപ്പുറത്ത് അധ്യക്ഷതയിൽ ചേർന്ന യോഗം ഡി. സി . സി . ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ഉത്ഘാടനം നിർവ്വഹിച്ചു.. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുബി സണ്ണി, വാർഡ് മെമ്പർ മാത്യു ജോൺ , സന്തോഷ് മരുതിമുട്ടിൽ, ബോബൻ പള്ളിക്കൽ, ഷിജോ ചെറുവാഴക്കുന്നേൽ, സി.കെ. കുഞ്ഞുമോൻ, കൊച്ചുരാമൻ തൈക്കൂട്ടം,രാജമ്മ കഴുന്നുകുഴി എന്നിവർ പ്രസംഗിച്ചു.