കാഞ്ഞിരപ്പള്ളിയിൽ സി ഐ റ്റി യു ശുചീകരണം നടത്തി
കാഞ്ഞിരപ്പളളി :മാലിന്യ മുക്തമായ നാടിനായി സംസ്ഥാന സർക്കാരിൻ്റെ ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് തൊഴിലാളികൾ രംഗത്ത്.സി.ഐ.ടി.യു സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങളിൽ ആയിരക്കണക്കിന് തൊഴിലാളികൾ അണിചേർന്നു.കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പേട്ട ഗവ.ഹൈസ്കൂൾ, ഐഎച്ച്ആർഡി കോളജ് വളപ്പുകളും, പേട്ട സ്കൂൾ ജംഗ്ഷനും ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.കെ.നസീർ, ജില്ലാ കമ്മറ്റിയംഗങ്ങളായ വി.പി.ഇസ്മായിൽ,വി.പി.ഇബ്രാഹിം, അഡ്വ.എം.എ.റിബിൻ ഷാ, അജാസ് റഷീദ്, ഏരിയാ കമ്മറ്റിയംഗങ്ങളായ കെ.എം.അഷറഫ്, കെ.എസ്.ഷാനവാസ്, കെ.എൻ.ദാമോദരൻ, എം.ആർ.രാജേഷ്,സിപിഎം ലോക്കൽ സെക്രട്ടറി ടി.കെ.ജയൻ എന്നിവർ നേതൃത്വം നൽകി.