പോക്സോ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
പോക്സോ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഐത്തോട്ടുവാ ഭാഗത്ത് മായാ ഭവൻ വീട്ടിൽ വിനീത് എന്ന് വിളിക്കുന്ന ധനുഷ്. ജെ (23) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിച്ചതിനു ശേഷം ഒളിവിൽ പോവുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്. ഓ ഷൈൻ കുമാർ എ, എരുമേലി സ്റ്റേഷൻ എസ്.ഐ ശാന്തി കെ. ബാബു, എ.എസ്.ഐ രാജേഷ്, സി.പി.ഓ സിജി കുട്ടപ്പൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി