വനിതാ സുഹൃത്തിനോടൊപ്പം മുണ്ടക്കയത്ത് ഹോട്ടലില്‍ മുറിയെടുത്ത മദ്ധ്യവയസ്‌കന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു
ചിത്രം.സാങ്കല്പികം
മുണ്ടക്കയം: വനിതാസുഹൃത്തിനോടൊപ്പം ഹോട്ടലില്‍ മുറിയെടുത്ത മദ്ധ്യവയസ്‌കന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു.(newsmundakayam)വൈക്കം ഞീഴൂര്‍ സ്വദേശി മാടപ്പള്ളിയില്‍ ശിഞ്ചുകുമാറാണ്(45) മരിച്ചത്.കടുത്തുരുത്തി സ്വദേശിനിയായ വനിതാ സുഹൃത്തിനോടൊപ്പം ഇന്നലെയാണ് ശിഞ്ചുകുമാര്‍ ദേശീയപാതയോരത്തെ ഹോട്ടലില്‍ മുറിയെടുത്തത്. (newsmundakayam)ഇന്ന് ശിഞ്ചുകുമാറിന് ശാരീരക അസ്വസ്ഥകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ വിവരമറിയിക്കുകയും ഇവര്‍ മുണ്ടക്കയം ഈസ്റ്റിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.(newsmundakayam) ഹൃദയാഘാതമാണ് മരണകാരണമെന്നും ആശ്ുപത്രിയിലെത്തിക്കുന്നതിനു മുമ്പ് മരണം സംഭവിച്ചിരുന്നതായും മുണ്ടക്കയം പോലീസ് അറിയിച്ചു.അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.