മുറിഞ്ഞപുഴയില്‍ ലോറി ഓട്ടോയുടെ മുകളിലേക്ക് മറിഞ്ഞു. ഒരാള്‍ മരിച്ചതായി സൂചന

മുറിഞ്ഞപുഴയില്‍ ലോറി ഓട്ടോയുടെ മുകളിലേക്ക് മറിഞ്ഞു. ഒരാള്‍ മരിച്ചതായി സൂചന
മുണ്ടക്കയം: കോട്ടയം കുമളി പാതയില്‍ മുറിഞ്ഞപുഴയ്ക്ക് സമീപം കൊടും വളവില്‍ നാഷണല്‍ പെര്‍മിറ്റ് ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് അപകടം.അപകടത്തില്‍ ഒരാള്‍ മരിച്ചതായി സൂചന.

കുട്ടിക്കാനം മുറിഞ്ഞപുഴയിൽ വാഹനാപകടം.

കോട്ടയത്തേക്ക് റബർ ഉല്പന്നങ്ങളുമായി വരികയായിരുന്നു ടോറസ് ലോറി ഓട്ടോറിക്ഷ മുകളിലേക്ക് മറിഞ്ഞു.

മുണ്ടക്കയം സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചതായി വിവരം.

കൊല്ലം-തേനി ദേശീയപാതയിൽ മുറിഞ്ഞപുഴയിൽ വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം.കോട്ടയം ഭാഗത്തേക്ക് വരുകയായിരുന്ന ലോറി മുറിഞ്ഞപുഴ വളവിൽ വച്ച് നിയന്ത്രണംതെറ്റി എതിർ ദിശയിൽ വരുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിയുകയായിരുന്നു.ഓട്ടോറിക്ഷ പൂർണമായും നിറയെ ലോഡുമായിരുന്ന ലോറിക്ക് അടിയിലായിരുന്നു.പോലീസും, ഫയർഫോഴ്സും അധികൃതർ എത്തി ലോറി വടം കെട്ടി വലിച്ച് ഉയർത്തിയശേഷമാണ് ഓട്ടോറിക്ഷയ്ക്ക് ഉള്ളിൽ കുടുങ്ങി കിടന്ന ഡ്രൈവറെ പുറത്തെടുത്തത്.

ലോറി ഡ്രൈവർ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു.

(പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയത്)

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page