കാഞ്ഞിരപ്പള്ളിയിൽ മെയ്ദിന റാലിയും, പൊതു സമ്മേളനവും നടത്തി
സി.ഐ.ടി.യു കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ മെയ്ദിന റാലിയും, പൊതു സമ്മേളനവും നടത്തി. കുരിശുകവലയിൽ നിന്നാരംഭിച്ച റാലിയിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു.തുടർന്ന് പേട്ട കവലയിൽ നടന്ന പൊതുസമ്മേളനം ദേശീയ ജനറൽ കൗൺസിലംഗം കെ.ജെ.തോമസ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് പി.എസ്.സുരേന്ദ്രൻ അദ്ധ്യക്ഷനായി.ജില്ലാ ജോ. സെക്രട്ടറി രാജേഷ്, ജില്ലാ കമ്മറ്റി അംഗങ്ങളായ വി.പി.ഇബ്രാഹിം, വി.പി.ഇസ്മായിൽ, അഡ്വ.എം.എ.റിബിൻ ഷാ, അജാസ് റഷീദ്, ഏരിയാ സെക്രട്ടറി പി.കെ.നസീർ,സിപിഐ (എം) ജില്ലാ കമ്മറ്റിയംഗം ഷമീം അഹമദ്, പി.എൻ.പ്രഭാകരൻ എന്നിവർ സംസാരിച്ചു.