പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളിൽ മൂന്ന് ദിവസത്തേക്ക് ഭാഗികമായി ജലവിതരണം തടസ്സപ്പെടും
പീരുമേട് :ഹെലിബറിയ ശുദ്ധജല വിതര പദ്ധതിയിലെ, ശുദ്ധീകരണ പ്ലാന്റിലേക്ക് ഉള്ള – വൈദ്യുതി വിതരണത്തിൽ വോൾട്ടേജ് കുറവ് മൂലം പകൽ സമയം പമ്പിംഗ് ഭാഗികമായി മാത്രമേ നടക്കുന്നുള്ളു.
ഇതിനാൽ ഏലപ്പാറ, പീരുമേട്, വണ്ടിപ്പെരിയാർ, പെരുവന്താനം, കൊക്കായാർ എന്നീ പഞ്ചായത്തുകളിൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഭാഗമായി ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിട്ടി പീരുമേട് സബ് ഡിവിഷൻ അസി.എക്സ്സിക്യൂട്ടിവ് എൻഞ്ചീനിയർ അറിയിച്ചു.