സിവിൽ പോലീസ് ഓഫീസിറെ മർദ്ദിച്ചു
കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഇന്നു രാവിലെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ.യെ. സി.ഐ. ഷിന്റോ പി കുര്യൻ പരസ്യമായി കയ്യേറ്റം നടത്തിയത്.
ഉദ്യോഗസ്ഥന്റെ ബെൽറ്റിന് കാഞ്ഞിരപ്പള്ളി
സി ഐ. കുത്തിപ്പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായാണ് പരാതി ഉയർന്നിരിക്കുന്നത്.. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ഷിന്റോ പി കുര്യൻ മോശമായി പെരുമാറിയതായി ആരോപിച്ചു സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥനാണ് പരാതി നൽകിയത്.
വ്യാഴാഴ്ച രാവിലെ ആയിരുന്നു കേസിന് ആസ്പദമായ സംഭവങ്ങൾ. ബുധനാഴ്ച ഉച്ചയോടെ നിരവധി കേസുകളിൽ പ്രതിയായ ആളെ കാഞ്ഞിരപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ കേസ് ചരിത്രം സംബന്ധിച്ച വിവരങ്ങൾ തന്നെ അറിയിക്കണമെന്ന് എസ് എച്ച് ഒ പോലീസ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് പരിശോധന നടത്തിയ പോലീസ് ഉദ്യോഗസ്ഥൻ പ്രതിക്കെതിരെ രണ്ടു കേസുകൾ നിലവിലുണ്ടെന്ന് അറിയിച്ചു. രാത്രി ഡ്യൂട്ടിയിൽ നിന്നും ഇറങ്ങിയ ഉദ്യോഗസ്ഥൻ വ്യാഴാഴ്ച രാവിലെയാണ് തിരികെ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ പ്രവേശിച്ചത്.
ഈ സമയം നടത്തിയ പരിശോധനയിൽ പ്രതിക്കെതിരെ രണ്ടു കേസുകൾ കൂടി നിലവിലുണ്ടെന്ന് ഇദ്ദേഹം കണ്ടെത്തി. തുടർന്ന് ഈ വിവരം സി.ഐ.യെ അറിയിക്കുന്നതിനായി ഇദ്ദേഹത്തിന്റെ ഓഫീസ് മുറിയിൽ എത്തി. വിവരം ധരിപ്പിച്ചതിന് പിന്നാലെ ക്ഷുഭിതനായ സി ഐ. കസേരയിൽ നിന്നും എഴുന്നേൽക്കുകയും പോലീസ് ഉദ്യോഗസ്ഥന്റെ അരയിലെ ബെല്‍റ്റിന് കുത്തിപ്പിടിക്കുകയും, ശരീരം പിടിച്ച ഉലയ്ക്കുകയും ചെയ്യുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.
സ്റ്റേഷനിൽ ഹാജരാക്കിയിരുന്നു പ്രതികളും പരാതിക്കാരും മറ്റ് ഉദ്യോഗസ്ഥരും നോക്കിനിൽക്കുകയാണ് ഇത്തരത്തിൽ മോശമായ പെരുമാറ്റം ഉണ്ടായത്
“ഇത് തനിക്ക് വ്യക്തിപരമായ അപമാനം ഉണ്ടാക്കിയതായി കാട്ടി പോലീസുകാരൻ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്. മുൻപ് നിരവധി വിവാദങ്ങളിൽ കുടുങ്ങിയ ഉദ്യോഗസ്ഥനാണ് കാഞ്ഞിരപ്പള്ളി എസ് എച്ച് ഒ ഷിന്റോ പി കുര്യൻ. ഫ്രാങ്കോ കേസിൽ ഒത്തുതീർപ്പിനായി കന്യാസ്ത്രീ മഠത്തിൽ എത്തിയതിന്റെ പേരിൽ ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി ഉണ്ടായിരുന്നു. ഇതുകൂടാതെ മറ്റു നിരവധി വിവാദങ്ങളിലും ഇദ്ദേഹം കുടുങ്ങിയിരുന്നു. ഇതിനിടയാണ് ഇപ്പോൾ പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.
കാഞ്ഞിരപ്പള്ളിയിൽ മുൻപ് എസ്.ഐ. ആയിരുന്ന ഇദ്ദേഹം നിരവധി പേരെ മർദ്ദിച്ചത് ഏറെ വിവാദമായിട്ടുള്ളതാണ്.