കൊക്കയാർ പഞ്ചായത്തിൽ വീണ്ടുംവിജിലൻസ് അന്വേഷണം
കൊക്കയാർ പഞ്ചായത്തിൽ വീണ്ടുംവിജിലൻസ് അന്വേഷണം :-
കൊക്കയാർ പൂവഞ്ചി വാർഡിൽ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ടു സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി പരാതി ലഭിച്ചതിനെ തുടർന്ന്. വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യുറോ , മുട്ടം , ഇടുക്കി യൂണിറ്റിൽ നിന്നുള്ള സംഘം എത്തി പരാതിക്കാരനിൽ നിന്നും മൊഴി എടുത്തു . പൂവഞ്ചി സ്വദേശി മുരളി വാലുപറമ്പിൽ എന്നയാളാണ് തൊഴിൽ ഉറപ്പുമായി ബന്ധപ്പെട്ട ഗുരുതരമായ ക്രമക്കേടുകൾ നടക്കുന്നതായി വിജിലൻസിൽ പരാതി നൽകിയത് .