സജി മഞ്ഞക്കടമ്പിൽ കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ്
സജി മഞ്ഞക്കടമ്പിൽ കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ്,
ജയിസൺ ജോസഫ് ജില്ലാ സെക്രട്ടറി
കോട്ടയം: കേരളാ കോൺസ് കോട്ടയം ജില്ലാ പ്രസിഡന്റായി സജി മഞ്ഞക്കടമ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
പാർട്ടി മെമ്പർഷിപ്പിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വാർഡ്, മണ്ഡലം, നിയോജക മണ്ഡലം കമ്മിറ്റികളുടെ തിരഞ്ഞെടുപ്പുകൾ പൂർത്തികരിച്ച കോട്ടയം ജില്ലയുടെ കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് പദവിയിലേയ്ക്ക് സജി മഞ്ഞക്കടമ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായി അഡ്വ:ജയ്സൺ ജോസഫ് ഒഴുകയിൽ (ഏറ്റുമാനൂർ) വൈസ് പ്രസിഡന്റുമാരായി സി.ഡി.വത്സപ്പൻ (ചങ്ങനാശ്ശേരി), എബ്രഹാം വൈലാങ്കൽ (കടുത്തുരുത്തി)
ട്രഷററായി ഷൈജി ഓട്ടപ്പള്ളി (ഏറ്റുമാനൂർ ) നെയും തിരഞ്ഞെടുത്തു.
സംസ്ഥാന-ജില്ലാ കമ്മിറ്റി അംഗങ്ങളെയും യോഗം തെരഞ്ഞെടുത്തു.
സംസ്ഥാന റിട്ടേണിങ്ങ് ഓഫീസർ അഡ്വ: വിൻസന്റ് കുരിശുംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
കെ.എസ്.സി.യിലൂടെ രാഷ്ട്രിയ പ്രവർത്തനം ആരംഭിച്ച സജി സംയുക്ത യൂത്ത് ഫ്രണ്ടിന്റെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു.
കെ.എം.മാണിയുടെ ഉറ്റഅനുയായി ആയിരുന്ന സജി മാണിയുടെ മരണത്തിന് ശേഷം എൽ ഡി എഫിലേയ്ക്ക് പോയ ജോസ് കെ.മാണിയുടെ നിലപാടിനെതിരെ
നിലപാടെടുത്ത് യുഡിഎഫിൽ തുടർന്നു.
തുടർന്ന് മാണി ഗ്രൂപ്പിന്റെ തട്ടകമായ കോട്ടയം ജില്ലയുടെ പ്രസിഡന്റായി പി.ജെ.ജോസഫ് നിയോഗിച്ചു.
കോട്ടയം ജില്ലയിലെ കേരളാ കോൺഗ്രസിന്റെ നിറസാന്നിദ്ധ്യമായി പ്രവർത്തിച്ചു വന്ന സജി ഇന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫിന്റെ സാന്നിധ്യത്തിൽ കോട്ടയത്ത് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ വീണ്ടും ഏകകണ്ഠമായി തിരത്തെടുക്കപ്പെടുകയായിരുന്നു.
ഇപ്പോൾ യു ഡി എഫ് കോട്ടയം ജില്ലാ ചെയർമാൻ കൂടിയാണ് സജി.
കരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ എന്നി നിലകളിൽ സജി പ്രവർത്തിച്ചിട്ടുണ്ട്.
കരൂർ മഞ്ഞക്കടമ്പിൽ എം.കെ. ജോസഫിന്റെയും, പരേതയായ കുട്ടിയമ്മയുടെ മകനാണ്.
തിരഞ്ഞെടുപ്പിന് ശേഷം നടന്ന ജില്ലാ നേതൃയോഗം കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു.
വർക്കിങ്ങ് ചെയർമാൻ പി.സി.തോമസ്, എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ , സെക്രട്ടറി ജനറൽ ജോയി എബ്രാഹം, ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ, വൈസ് ചെയർമാൻ കെ.എഫ് വർഗീസ്, സീനിയർ സെക്രട്ടറി പ്രഫ: ഗ്രേസമ്മാ മാത്യു, ഉന്നതാതികാര സമിതി അംഗങ്ങളായ വി.ജെ.ലാലി, പ്രിൻസ് ലൂക്കോസ്, പോൾസൺ ജോസഫ് , മാത്തുക്കുട്ടി പ്ലാത്താനം, മാഞ്ഞൂർ മോഹൻ കുമാർ , എ.കെ. ജോസഫ് , ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ചെറിയാൻ ചാക്കോ , യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത്ത് മുതിരമല, തുടങ്ങിയവർ പ്രസംഗിച്ചു.