സാമ്പത്തിക പ്രതിസന്ധിക്കിടയിലും പൊതുവിദ്യാലയങ്ങൾക്കായി സർക്കാർ വൻതുക ചെലവാക്കി: മന്ത്രി വി. ശിവൻകുട്ടി
സാമ്പത്തികപ്രതിസന്ധിക്കിടയിലും
പൊതുവിദ്യാലയങ്ങൾക്കായി
സർക്കാർ വൻതുക
ചെലവാക്കി: മന്ത്രി വി. ശിവൻകുട്ടി
കോട്ടയം: കോവിഡ് കാലം അടക്കം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോഴും പൊതുവിദ്യാലയങ്ങൾക്ക് വേണ്ടി വലിയ തുക ചെലവഴിക്കുന്നതു പൊതുവിദ്യാഭ്യാസത്തോടുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണെന്ന്് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി.
“പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുരിക്കുംവയൽ,പനയ്ക്കച്ചിറ, കൊമ്പുകുത്തി എന്നീ സർക്കാർ സ്കൂളുകളുടെ പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങുകളിൽ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിച്ചു. മുരിക്കുംവയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന സർക്കാർ ഒരു കോടി രൂപ വിനിയോഗിച്ചു നിർമ്മിച്ച സയൻസ് ലാബും, ലൈബ്രറിയും, കൂടാതെ എംഎൽഎ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച സംരക്ഷണഭിത്തിയുടെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.
പിന്നോക്ക മേഖലയായ പനയ്ക്കച്ചിറ ഗവൺമെന്റ് ഹൈസ്കൂളിന് രണ്ടു കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനവും മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പട്ടികവർഗ്ഗ മേഖലയായ കൊമ്പുകുത്തിയിൽ കോട്ടയം ജില്ലയിലെ ഏക ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളായ കൊമ്പുകുത്തി ഹൈസ്കൂളിന് രണ്ട് കോടി രൂപ വിനിയോഗിച്ച പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. യോഗങ്ങളിൽ
ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ആദരിക്കൽ ചടങ്ങ് നടത്തി.
.