മണിമലയിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
മണിമലയിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
മണിമലയിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുവള്ളി ഭാഗത്ത് അഞ്ചിങ്കൽപടി ഭാഗത്ത് കൃഷ്ണവിലാസം വീട്ടിൽ വിജയചന്ദ്രൻ മകൻ കുണുക്ക് എന്ന് വിളിക്കുന്ന വിഷ്ണു കെ.വി (30) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം രാത്രി മണിമല ടൗൺ ഭാഗത്ത് വെച്ച് മധ്യവയസ്കനുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് കയ്യിൽ കരുതിയിരുന്ന കുപ്പി കൊണ്ട് ആക്രമിക്കുകയും, മർദ്ദിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മണിമല സ്റ്റേഷൻ എസ്.ച്ച്.ഓ ഷാജിമോന്‍ ബി, എസ്.ഐ സന്തോഷ് കുമാർ എൻ,അനിൽകുമാർ, സുനിൽകുമാർ,സി.പി.ഓ പ്രതാപൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.