കറുകച്ചാലിൽ നിർത്തിയിട്ട ബസ്സുകൾക്കിടയിലേക്ക് സ്കൂട്ടർ പാഞ്ഞു കയറി : ചേനപ്പാടി സ്വദേശിയായ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
കറുകച്ചാലിൽ നിർത്തിയിട്ട ബസ്സുകൾക്കിടയിലേക്ക് സ്കൂട്ടർ പാഞ്ഞു കയറി : ചേനപ്പാടി സ്വദേശിയായ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
കോട്ടയം : കറുകച്ചാൽ നെത്തല്ലൂരിൽ നിർത്തിയിട്ട ബസ്സുകൾകൾക്ക് ഇടയിലേയ്ക്ക് സ്കൂട്ടർ പാഞ്ഞ് കയറി ചേനപ്പാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ചേനപ്പാടി സ്വദേശി റ്റിനുയോഹന്നാൻ ആണ് അപകടത്തിൽ മരിച്ചത്. ബുധനാഴ്ച രാവിലെ നെത്തല്ലൂർ ദേവീക്ഷേത്രത്തിന് മുൻവശത്ത് ആയിരുന്നു അപകടം. ഇവിടെ നിർത്തി ഇട്ടിരുന്ന ബസ്സുകൾക്ക് ഇടയിലേക്ക് നിയന്ത്രണം വിട്ട സ്കൂട്ടർ പാഞ്ഞ് കയറുകയായിരുന്നു അപകടത്തിൽ ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ കറുകച്ചാൽ പോലീസ് കേസെടുത്തു.