ചിറ്റാർ പുഴയെ സംരക്ഷിക്കുവാൻ അടിയന്തിര നടപടി വേണം: ശാസ്ത്ര സാഹിത്യ പരിഷത്ത്
അനധികൃത കയ്യേറ്റങ്ങളാലും, അനിയന്ത്രിത മാലിന്യ നിക്ഷേപത്താലും നശിച്ച് കൊണ്ടിരിക്കുന്ന കാഞ്ഞിരപ്പള്ളിയുടെ പ്രധാന ജലസ്രോതസായ ചിറ്റാർപുഴയെ സംരക്ഷിക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് കാഞ്ഞിരപ്പള്ളി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡണ്ട് കെ.എം.മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം അദ്ധ്യാപകനും, എഴുത്തുകാരനുമായ വി.ആർ.സനാതനൻ നായർ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡണ്ട് കെ.എൻ.രാധാകൃഷ്ണപിള്ള സംഘടന രേഖ അവതരിപ്പിച്ചു.ജില്ലാ കമ്മറ്റിയംഗങ്ങളായ അഡ്വ.എം.എ.റിബിൻഷാ,ആൻസമ്മ ടീച്ചർ, മേഖല സെക്രട്ടറി എൻ.സോമനാഥൻ,
മേഖല കമ്മറ്റിയംഗങ്ങളായ ഏ.ജി.പി.ദാസ്,ബിന്ദു ഗിരീഷ് ,യുവ സമിതി ജില്ലാ കമ്മറ്റിയംഗം മുഹമ്മദ് യൂസഫ്എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ.കെ.എ.ജലാലുദീൻ (പ്രസിഡണ്ട്) പി.സി.രാജ് മോഹൻ (വൈസ് പ്രസിഡണ്ട്) കെ.എം.മാത്യു (സെക്രട്ടറി) അനുരാധ തട്ടാരത്ത് (ജോ. സെക്രട്ടറി)