പിണറായി സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കി തിരുവഞ്ചൂർ: രാധാകൃഷ്ണൻ

പിണറായി സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കി തിരുവഞ്ചൂർ: രാധാകൃഷ്ണൻ

കോട്ടയം: എൽഡിഎഫ് വന്നാൽ എല്ലാം ശരിയാകും എന്ന് പറഞ്ഞ് അധികാരത്തിൽ വന്ന പിണറായി സർക്കാർ ജനങ്ങൾക്ക് മേൽ അധിക നികുതി ഭാരം അടിച്ചേൽപ്പിക്കില്ല എന്ന് ആണയിട്ട് പ്രഖ്യാപനം നടത്തിയാണ് വീണ്ടും അധികാരത്തിൽ കയറിയത് എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.

ജനങ്ങൾക്ക് നൽകിയ കിറ്റിൽ പോലും അഴിമതി കുത്തി നിറച്ച് ജനങ്ങളെ കബളിപ്പിച്ച് അധികാരത്തിൽ വന്ന പിണറായി സർക്കാർ ടാക്സ് വർദ്ധിപ്പിച്ച് നിത്യോപയോഗ സാധനങ്ങൾക്ക് വില വർദ്ധനവ് സൃഷ്ടിച്ച് കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ ദുരിതത്തി ലാക്കിയിരിക്കുകയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആരോപിച്ചു.

ഇടതു സർക്കാർ അവതരിപ്പിച്ച ജനദ്രോഹ ബഡ്ജറ്റിലൂടെ വർദ്ധിപ്പിച്ച അധിക നികുതിയുടെ പേരിൽ വില വർദ്ധനവ് പ്രാബല്യത്തിൽ വന്ന ഏപ്രിൽ 1 ഇന്ന് യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിന് സമീപം കറുത്ത ബാഡ്ജ് അണിഞ്ഞ് പകൽ പന്തം കൊളുത്തി നടത്തിയ കരിദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങൾ പമ്പരവിഡ്ഢികൾ ആണെന്നുള്ള പിണറായി സർക്കാരിന്റെ ധാരണ വരാൻപോകുന്ന പാർലമെൻറ് തിരഞ്ഞെടുപ്പോടുകൂടി മാറുമെന്നും തിരുവഞ്ചൂർ അഭിപ്രായപ്പെട്ടു.

യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.

കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ മുൻ കേന്ദ്രമന്ത്രി പി.സി.തോമസ് മുഖ്യ പ്രസംഗം നടത്തി,
മുൻ എം.പി. ജോയി എബ്രഹാം, യുഡിഎഫ് കോട്ടയം ജില്ല കൺവീനർ ഫിൽസൺ മാത്യൂസ്, യു ഡി എഫ് കോട്ടയം ജില്ലാ സെക്രട്ടറി അസീസ് ബഡായി , കേരള ഡെമോക്രാറ്റിക് പാർട്ടി സംസ്ഥാന പ്രസിഡണ്ട് സലിം പി മാത്യു, ഡി സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ്, ടി.സി അരുൺ, കെ.റ്റി.ജോസഫ്, ടോമി വേദഗിരി, എൻ ഐ മത്തായി, റഫീഖ് മണിമല, വി ജെ ലാലി, പ്രിൻസ് ലൂക്കോസ്, ജി. ഗോപകുമാർ, ചെറിയാൻ ചാക്കോ, ചിന്തു കുര്യൻ ജോയി, യുജിൻ തോമസ്, ജയിസൺ ജോസഫ്, റോണി കെ ബേബി, പി.സി. മാത്യു, വി കെ അനിൽകുമാർ, ജോയി ചെട്ടിശേരിൽ, കുര്യൻ പി.കുര്യൻ, സിബി ജോൺ, ജേക്കബ് കുര്യാക്കോസ്, ബിനു ചെങ്ങളം, പി.എം.സലിം, എൻ.ജെ. പ്രസാദ്, റ്റി.സി.റോയി , കെ.എം. ബെന്നി, ജയിംസ് പതാരംചിറ, കുഞ്ഞുമോൻ ഒഴുകയിൽ, ഫറൂക്ക് പാലയംപറമ്പിൽ, പി.എസ് സൈമൺ, അൻസാരി,പ്രതീഷ് പട്ടിത്താനം,തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page