ഹോസ്റ്റലിൽ പ്രകൃതി വിരുദ്ധ പീഡനം ; ബിജെപി പ്രവർത്തകനായ ഹോസ്റ്റൽ വാർഡൻ പിടിയിൽ
പള്ളിക്കത്തോട് അരവിന്ദാ സ്കൂൾ ഹോസ്റ്റലിൽ പ്രകൃതി വിരുദ്ധ പീഡനം ; ബിജെപി പ്രവർത്തകനായ ഹോസ്റ്റൽ വാർഡൻ പിടിയിൽ
പള്ളിക്കത്തോട് : പള്ളിക്കത്തോട് അരവിന്ദ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഹോസ്റ്റൽ വാർഡൻ പോലീസ് പിടിയിലായി. പൊൻകുന്നം ചെറുവള്ളി കൈലാത്ത് കവല സ്വദേശിയായ വിഷ്ണു (30) ആണ് പള്ളിക്കത്തോട് പോലീസിന്റെ പിടിയിലായത് . ആലപ്പുഴ സ്വദേശിയായ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ചൈൽഡ് ലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പള്ളിക്കത്തോട് പോലീസ് കേസെടുത്തത്. പ്രതിയായ ഹോസ്റ്റൽ വാർഡനെ പോലീസ് അറസ്റ്റ് ചെയ്തു. ആറുമാസത്തോളമായി ഇയാൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച് വരികയായിരുന്നു. കുട്ടി മാതാപിതാക്കളെ വിവരമറിയിച്ചതോടെ വിദേശത്തായിരുന്ന മാതാപിതാക്കൾ കുട്ടിയുടെ പരാതി ചൈൽഡ് ലൈന് ഓൺലൈനായി നൽകി. തുടർന്ന്, ചൈൽഡ് ലൈൻ പ്രവർത്തകർ പരാതി അന്വേഷിച്ച ശേഷം റിപ്പോർട്ട് പള്ളിക്കത്തോട് പോലീസിന് കൈമാറുകയായിരുന്നു. തുടർന്നാണ് പള്ളിക്കത്തോട് പോലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചെറുവള്ളിയിലെ സജീവ ബിജെപി , ആർഎസ്എസ് പ്രവർത്തകനാണ് വിഷ്ണു . മുൻപ് അരവിന്ദ സ്കൂളിൽ വിദ്യാർത്ഥികളെ ഗുരു പൂജയെന്ന പേരിൽ അധ്യാപകരുടെ കാലു കഴുകിച്ച സംഭവത്തിൽ
വലിയ പ്രതിഷേധമുയർന്നിരുന്നു. അതിന് പിന്നാലെയാണ് ഹോസ്റ്റൽ കേന്ദ്രീകരിച്ചുള്ള പീഡന വിവരവും പുറത്താകുന്നത്.