പോസ്റ്റ് തലയിലേക്ക് വീണ് ഗുരുതര പരുക്കേറ്റ യുവാവ് മരിച്ചു
കാഞ്ഞിരപ്പള്ളി : ലോറിയിലേക്ക് വൈദ്യുതി പോസ്റ്റ് കയറ്റുന്നതിനിടെ പോസ്റ്റ് തലയിലേക്ക് വീണ് ഗുരുതര പരുക്കേറ്റ യുവാവ് മരിച്ചു.ചെറുവള്ളി കാവുംഭാഗംകല്ലനാനിക്കൽ ചന്ദ്രകുമാർ (45 ) ആണ് മരണപ്പെട്ടത് ..കെ.എസ്.ഇ.ബി യിൽ കരാർ തൊഴിലാളിയായിരുന്ന ഇദ്ദേഹത്തിന് ജോലിക്കിടെ ഉണ്ടായ അപകടത്തെ തുടർന്ന് മണിമലയിലെ സ്വകാര്യാശുപത്രിയിലും, തുടർന്ന് കാഞ്ഞിരപ്പള്ളി 26-ലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇന്നലെ വൈകിട്ട് നാല് മണിക്ക് മണിമല മൂലേ പ്ലാവിൽ വെച്ചായിരുന്നു സംഭവം..മൃതദേഹം ഇരുപത്തിയാറിലെ മേരിക്യൂൻസ് ആശുപത്രി മോർച്ചറിയിൽ. സംസ്ക്കാരം പോസ്റ്റ് മാർട്ടത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടക്കും. ഭാര്യ ബിന്ദു. മക്കൾ: ശരൺ, കാർത്തിക (പഴയിടം സെന്റ് മൈക്കിൾസ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനി, കീർത്തന (അംഗൻവാടി വിദ്യാർഥിനി ) .