കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശി സലാലയിൽal മരിച്ചു
സലാല: പ്രവാസി മലയാളിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശി തുണ്ടിയൽ അബ്ദുൽ റസാഖ് (46) ആണ് മരിച്ചത്.സലാലക്കടുത്ത് മർമുളിന് സമീപം അമൽ എന്ന പ്രദേശത്താണ് സംഭവം.
സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യയും ഒരു കുട്ടിയുമുണ്ട്. പുതിയ വീട്ടിൽ താമസമാക്കിയതിന് ശേഷം ഈയടുത്താണ് ഇദ്ദേഹം നാട്ടിൽ നിന്ന് തിരികെയെത്തിയത്.
ഇടക്കുന്നം സ്വദേശി മസ്ക്കറ്റിൽ മരണമടഞ്ഞു.
. ഇടക്കുന്നം തുണ്ടിയിൽ പരേതനായ മുഹമ്മദ് റാവുത്തരുടെയും കാഞ്ഞിരപ്പളളി തേനം മാക്കൽ ഹൗവ്വാ ബീവിയുടെയും മകനാണ് സംസ്കാരം പിന്നീട് . ഭാര്യ ഷിഫ പാമ്പനാർ കിടങ്ങന്നൂർ കുടുംബാംഗം. ഏകമകൻ അൽ മുഹമ്മദ് റാസി (സെന്റ് ആന്റണീസ് പബ്ളിക്ക് സ്ക്കൂൾ (കാഞ്ഞിരപള്ളി ).സഹോദരങ്ങൾ – സഫറുള്ളാ ഖാൻ (ഫസിലി ) പരേതനായ മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ് യൂസഫ് , സെയ്ത് മുഹമ്മദ് (ഷാജി ) ഫാത്തിമ ബീവി, പരേതനായ മുഹമ്മദ് ഇസ്മായിൽ, ഐഷാബീവി, സുസൈഫാ, ഷാഹുൽ ഹമീദ്, നുറുദ്ദീൻ, സബീനാ ബീവി, ഷാഹിതാ ബീവി .