പാലാ കോട്ടയം കെ എസ് ആർ ടിസി ഡിപ്പോകളിൽ ബോംബ് ഭീഷണി മുഴക്കിയ ആൾ പിടിയിൽ
പാലാ, കോട്ടയം കെ എസ് ആർ ടിസി ഡിപ്പോകളിൽ ബോംബ് ഭീഷണി മുഴക്കിയ ആൾ പിടിയിൽ
പാലാ സ്വദേശി ജെയിംസ് പാമ്പയ്ക്കലിനെ ആണ് പാലാ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ശനിയാഴ്ചയാണ് പാലാ, കോട്ടയം കെ എസ് ആർ ടി സി ഡിപ്പോകളിൽ ബോംബ് വയ്ക്കുമെന്ന ഭീഷണി ഉയർത്തിയ കത്ത് കോട്ടയം ഡിപ്പോയിലെ സ്‌റ്റേഷൻ മാസ്റ്റർ ഓഫിസിൽ നിന്നും ലഭിക്കുന്നത്.
തുടർന്ന് അധികൃതർ ഈ കത്ത് കോട്ടയം വെസ്റ്റ് പൊലീസിനു കൈമാറുകയായിരുന്നു.
ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.