കാഞ്ഞിരപ്പള്ളി സഹകരണ ബാങ്കിലെ അടുത്തയിടെ നടത്തിയ 6 നിയമനങ്ങൾ റദ്ദ് ചെയ്യും
കാഞ്ഞിരപ്പള്ളി സഹകരണ ബാങ്കിലെ അടുത്തയിടെ നടത്തിയ 6 നിയമനങ്ങൾ റദ്ദ് ചെയ്യാൻ ഭരണസമിതിക്ക് സഹകരണസംഘം ജോയിന്റ് റജിസ്ട്രാറുടെ നിർദേശം.
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നിയമനങ്ങൾ റദ്ദ് ചെയ്യാൻ നിർദേശിച്ച് കോട്ടയം സഹകരണ സംഘം ജോയിന്റ് റജിസ്ട്രാർ (ജനറൽ) എൻ. വിജയകുമാറാണു ഉത്തരവ് ഇറക്കിയത്.
ആനക്കല്ല് മടുക്കക്കുഴി കുരുവിള മാത്യു, വിഴിക്കത്തോട് കാളന്ത കെ.ജെ. സാബു, മകൻ അലൻ കെ.സാബു എന്നിവർ നൽകിയ പരാതിയിലാണ് നടപടി.
2022 ഫെബ്രുവരി 7ന് ഒരു അറ്റൻഡർ, സെയിൽസ്മാൻ എന്നീ തസ്തികയിലേക്കു മാത്രം വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയ ശേഷം 7 പേരെ നിയമിച്ചുവെന്നാണു പരാതി. ഇതിൽ ഒരാളുടെ ഒഴികെ മറ്റ് 6 പേരുടെ നിയമനങ്ങൾ അനധികൃതമാണന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാർ കോടതിയെ സമീപിച്ചത്