മുണ്ടക്കയത്ത് വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം: മുണ്ടക്കയത്ത് വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
എരുമേലി വടക്ക് 10 സെന്റ് കോളനി ഭാഗത്ത് നടുവിലത്ത് വീട്ടിൽ രാജൻ കെ.എസ് (63) നെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം തന്റെ വീട് വൃത്തിയാക്കിയതിന്റെ വേസ്റ്റ് അയൽവാസിയുടെ പുരയിടത്തിന് സമീപം ഇടുകയും ഇവർ അത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിക്കുകയായിരുന്നു.
വീട്ടമ്മയുടെ പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്. ഓ ഷൈൻ കുമാർ, എസ്.ഐ അനീഷ്, രാജേഷ്, സി.പി.ഓ മാരായ അജിത് കുമാർ, റോബിൻ, ശരത് ചന്ദ്രൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.