പാറത്തോട്ടിൽ പൊങ്കാല മഹോത്സവം ചൊവ്വാഴ്ച
പാറത്തോട്ടിൽ പൊങ്കാല മഹോത്സവം ചൊവ്വാഴ്ച
കാഞ്ഞിരപ്പള്ളി – പാറത്തോട്, അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ ശ്രീ ഭുവനേശ്വരി – ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാല പൊലെ ഈ വർഷത്തെ പൊങ്കാല മഹോത്സവം ( 7-3-22 , ചൊവ്വാഴ്ച നടത്തും. രാവിലെ 6.30 ന് മഹാഗണപതി ഹോമത്തോടെ പൊങ്കാലയ്ക്ക് തുടക്കമാകും. 9.30 ന് ക്ഷേത്ര സന്നിധിയിലെ പൊങ്കാല അടുപ്പിൽ മേൽശാന്തി ബ്രഹ്മശ്രീ കോയിക്കൽ ഇല്ലം തുളസീധരൻ പോറ്റി (മുണ്ടക്കയം) അഗ്നി പകരും . തുടർന്ന് പ്രത്യേകം തയ്യാറാക്കിയ നൂറിൽപരം പൊങ്കാല അടുപ്പുകളിലേക്ക് മേൽശാന്തി അഗ്നി പകർത്തും. വൃതശുദ്ധിയോടെ എത്തുന്ന സ്ത്രീകൾ ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന അരി, ശർക്കര, നെയ്യ് മുതലായ ദ്രവ്യങ്ങൾ ഉപയോഗിച്ച് പൊങ്കാല നിവേദ്യം സ്വയം പാകപ്പെടുത്തി ശ്രീ ഭുവനേശ്വരി ദേവിക്ക് സമർപ്പിക്കുന്നതൊടെ പൊങ്കാലയ്ക്ക് സമാപനമാകും. , 12.30 ന് ഉച്ചദീപാരാധന , 1 ന് മഹാപ്രസാദമൂട്ട്, വൈകുന്നേരം 5-30 ന് നടതുറക്കൽ, 6.30 ന് ദീപാരാധന, 7.30 ന് നടയടയ്ക്കൽ.