എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി
എരുമേലി: എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. തന്ത്രിയുടെ പ്രതിനിധി സുദീപ് ഭട്ടതിരി ആണ് കൊടിയേറ്റിയത്. എരുമേലി മേൽശാന്തി അനിൽ നമ്പൂതിരി,കീഴ്ശാന്തി ദേവരാജൻ നമ്പൂതിരി എന്നിവർ സഹകാർമ്മികത്വം വഹിച്ചു.തുടർന്ന് പത്തനംതിട്ട കമ്മീഷണർ ബി. സുനിൽകുമാർ വിളക്ക് തെളിയിച്ചു. എരുമേലി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൻ. ശ്രീധര ശർമ്മ നേതൃത്വം നൽകി.