കാഞ്ഞിരപ്പള്ളിയിൽ നിർത്തിയിട്ട ബസിൽ നിന്ന് കണ്ടക്ടറുടെ പണം മോഷ്ടിച്ചു
കാഞ്ഞിരപ്പള്ളിയിൽ നിർത്തിയിട്ട ബസിൽ നിന്ന് കണ്ടക്ടറുടെ പണം മോഷ്ടിച്ചു.
ചേനപ്പാടി കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ആമീസ് ബസിലെ തുകയാണ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സമയം യാത്രക്കാരൻ മോഷ്ടിച്ചത്.
ബസിലെ ജീവനക്കാർ ഊണുകഴിക്കാൻ ഹോട്ടലിലേക്ക് പോയ സമയത്താണ് ബസിൽ നിന്നും ഡ്രൈവറുടെ സീറ്റിനോട് ചേർന്ന് വെച്ച പണവും രേഖകളും അടങ്ങുന്ന ബാഗ് മോഷ്ടിച്ചത്.
കളക്ഷൻ തുകയായ 3300 എടുത്തയിയാൾ ബാഗ് ബാത്ത് റൂമിന് പുറത്തേക്ക് എറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. തിരിച്ച് ബസിലെത്തിയ ജീവനക്കാർ ബാഗ് പരിശോധിച്ചപ്പോഴാണ് കാണാനില്ലന്ന വിവരം അറിയുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബാഗ് ബാത്ത് റൂമിന് സമീപത്ത് നിന്നും കിട്ടിയത്. ബാഗിലുണ്ടായിരുന്ന രേഖകളും തിരികെ ലഭിച്ചു. ബസിൽ നിന്നും മോഷ്ടാവ് ഇറങ്ങുന്നതിൻ്റെ സി സി ടി വി ദൃശ്യങ്ങൾ സഹിതം ജീവനക്കാർ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.