കൃപേഷ് – ശരത് ലാൽ രക്തസാക്ഷിത്വ ദിനാചരണം നടത്തി
കൃപേഷ് – ശരത് ലാൽ രക്തസാക്ഷിത്വ ദിനാചരണം നടത്തി
പാറത്തോട് – യൂത്ത് കോൺഗ്രസ് രക്തസാക്ഷികളായ പെരിയ കല്ല്യോട്ടെ കൃപേഷ് – ശരത് ലാൽ എന്നിവരുടെ നാലാമത് രക്തസാക്ഷിത്വ വാർഷിക ദിനാചരണം യൂത്ത് കോൺഗസ് പാറത്തോട് മണ്ഡലം കമ്മറ്റി ആചരിച്ചു. രാവിലെ 9 ന് പോസ്റ്റാഫീസ് സമീപം കൃപേഷ് – ശരത് ലാൽ എന്നിവരുടെ ഛായാചിത്രത്തിൽ യൂത്ത് കോൺഗ്രസ് , കോൺഗ്രസ് പ്രവർത്തകർ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന യോഗത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ദിലീപ് ബാബുവിന്റെ അദ്ധ്യഷതയിൽ മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സുരേന്ദ്രൻ കൊടിത്തോട്ടം ഉദ്ഘാടനം ചെയ്തു. കെ.എസ് യു ജില്ലാ ജനറൽ സെക്രട്ടറി വസന്ത് തെങ്ങുംപള്ളി മുഖ്യപ്രഭാഷണം നടത്തി. കെ എസ് യൂ എസ് ഡി കോളജ് യൂണിറ്റ് സെക്രട്ടറി യാസിൻ, മൊഹ്സീൻ നസ്സീർ , ജോസി ആക്കാട്ട്, മഹേഷ് കൊട്ടാരം, ബൈജു കപ്പക്കാലാ, സാദത്ത് മുക്കാലി, ബെന്നി പാറത്തോട്, സിബി കപ്പക്കാലാ എന്നിവർ ആശംസകൾ നേർന്നു
.