തൊടുപുഴ മുട്ടത്ത് കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് കാഞ്ഞിരപ്പള്ളി സ്വദേശിനി മരിച്ചു
കോട്ടയം: തൊടുപുഴ മുട്ടത്ത് കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശിനി സുഹറാ ബീവിയാണ് മരിച്ചത്.അപകടത്തില്‍ കാര്‍ യാത്രികരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.മുട്ടം, ഊരക്കുന്ന് പള്ളി ജംഗ്ഷനില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്.
കാഞ്ഞിരപ്പള്ളി ഒന്നാം മൈല്‍ സ്വദേശി തൈപ്പറമ്പില്‍ സക്കീറും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. സക്കീറിന്റെ മാതൃസഹോദരിയാണ് മരിച്ച മറിയം ബീവി. ബന്ധുവിനെ നെടുമ്ബാശേരി എയര്‍പോര്‍ട്ടില്‍ എത്തിച്ച് മടങ്ങി വരുമ്‌ബോഴായിരുന്നു അപകടം .ഈരാറ്റുപേട്ട ദിശയിലേക്ക് വന്ന കാര്‍ മുന്നിലുണ്ടായിരുന്ന ബസിനെ മറികടന്ന് ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരും മുട്ടം പോലീസും ചേര്‍ന്നാണ് കാറില്‍ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുഹറാ ബീവിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കാര്‍ ഓടിച്ചിരുന്ന സക്കീര്‍, സഹോദരി നുസൈബ, മകന്‍ റാഷിദ് എന്നിവരെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.