മനു പതിനെട്ടില്‍ രചന നിര്‍വ്വഹിച്ച ‘സുധിയുടെ പ്രണയം’ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാവുന്നു
പ്രണയപരാജയത്തിന് അവസാനം കൊലപാതകമോ..ആത്മഹത്യയോ.. ഹസ്വചിത്രമേഖലയിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ മനു പതിനെട്ടില്‍ രചന നിര്‍വ്വഹിച്ച ‘സുധിയുടെ പ്രണയം’ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാവുന്നു
മുണ്ടക്കയം: ഹസ്വചിത്രമേഖലയില്‍ ശ്രദ്ധേയനായ എഴുത്തുകാരന്‍ മനു പതിനെട്ടില്‍ രചന നിര്‍വ്വഹിച്ച ഷോര്‍ട്ട് ഫിലിം സുധിയുടെ പ്രണയം ശ്രദ്ദേയമാകുന്നു.ഗ്രാമീണ പഞ്ചാത്തലത്തില്‍ ജീവിക്കുന്ന നായക കഥാപാത്രമായ സുധിയുടെ പ്രണയമാണ് ചിത്രം പറയുന്നത്. പ്രണയത്തിന്റെ പേരില്‍ കൊലപാതകങ്ങളും ആത്മഹത്യകളും ഇതര അക്രമങ്ങളും വര്‍ദ്ധിച്ചുവരുന്ന കാലത്ത് പ്രണയ പരാജയത്തിന് ആത്മഹത്യയും കൊലപാതകവുമല്ലാത്ത പരിഹാരവുമുണ്ടെന്ന് പറഞ്ഞു വെയ്ക്കുകയാണ് രചയിതാവ്. മികച്ച ദൃശ്യഭംഗിയും പഞ്ചാത്തല സംഗീതവുമെല്ലാം ചിത്രത്തെ വേറിട്ടു നിര്‍ത്തുന്നു.ഏന്തായാര്‍,വണ്ടിപ്പെരിയാര്‍ സ്വദേശികളാണ് മുഖ്യവേഷത്തില്‍ അഭിനയിച്ചിട്ടുള്ളത്. ഷോര്‍ട്ട് ഫിലിം മേഖലയില്‍ മനുവിന്റെ പതിനൊന്നാമത്തെ സൃഷ്ടിയാണ് സുധിയുടെ പ്രണയം. ഡബ്ബിംഗ് പൂര്‍ത്തിയായ രണ്ട് ഷോര്‍ട്ട് ഫിലിം കൂടി മനുവിന്റേതായി പുറത്തിറങ്ങാനുണ്ട്