മാങ്ങാ മോഷണക്കേസില്‍ പ്രതിയായിരുന്ന പൊലീസുകാരനെ പിരിച്ചുവിടും
ഇടുക്കി: മാങ്ങാ മോഷണക്കേസില്‍ പ്രതിയായിരുന്ന പൊലീസുകാരനെ പിരിച്ചുവിടും. ഇടുക്കി എ.ആര്‍ കാംപിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി.വി.ഷിഹാബിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാര്‍ക്കെതിരായ നടപടിയുടെ തുടര്‍ച്ചയായിട്ടാണ് തീരുമാനം.
കേരള പൊലീസിന് മുഖത്തേറ്റ അടിയായിരുന്നു പുറത്തു ദൃശ്യങ്ങള്‍. കാക്കിയിട്ടൊരാള്‍ ഇരുട്ടിന്റെ മറവില്‍ കള്ളനാകുന്നു. അതും മാങ്ങാ മോഷണം. ഇടുക്കി എ.ആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസറായ പി.വി.ഷിഹാബാണ് കഴിഞ്ഞ സെപ്തംബര്‍ 28ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന വഴി മുണ്ടക്കയത്തെ പഴക്കടയില്‍ നിന്ന് മാങ്ങാ എടുത്തത്. മോഷണക്കേസെടുത്തെങ്കിലും പിന്നീട് പഴക്കടക്കാരന്‍ പരാതി ഇല്ലെന്ന് അറിയിച്ചതോടെ കോടതി കേസ് തീര്‍പ്പാക്കിയിരുന്നു.
“എന്നാല്‍ സംസ്ഥാന പൊലീസിന് തന്നെ നാണക്കേടായി മാറിയ മാങ്ങാ മോഷണം െവറുതേവിടാനല്ല പൊലീസിന്റെ തീരുമാനം. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം ഇടുക്കി എസ്.പി വി.യു.കുര്യാക്കോസാണ് പിരിച്ചുവിടലിന് മുന്നോടിയായുള്ള നോട്ടീസ് നല്‍കിയത്. മാങ്ങാ മോഷണം കൂടാതെ ഷിഹാബിനെതിരെ മറ്റ് രണ്ട് കേസുകള്‍ കൂടിയുള്ളതും അച്ചടക്ക നടപടി നേരിട്ടിട്ടുള്ളതും പിരിച്ചുവിടാനുള്ള തീരുമാനത്തിലേക്ക് നയിച്ചു. പതിനഞ്ച് ദിവസത്തിനകം ഇടുക്കി എസ്.പിക്ക് വിശദീകരണം നല്‍കണം. അതനുസരിച്ചായിരിക്കും അന്തിമനടപടി.