പാറത്തോട് ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ്.പ്രചരണത്തിന് ചൂടേറി
കാഞ്ഞിരപ്പള്ളി: പാറത്തോട് ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കിയതോടെ പ്രചരണത്തിന് ചൂടേറി.എല്‍ഡിഎഫിനുവേണ്ടി സിപിഐയിലെ ജോസ്‌ന അന്ന ജോസും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ മിനി സാം വര്‍ഗീസും പത്രിക സമർപ്പിച്ചു.ഇരുവരുടേയും കന്നി പോരാട്ടമാണ്. ഇവരെ കൂടാതെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ഫിലോമിന ബേബിയും മത്സരരംഗത്തുണ്ട്.എല്‍ഡിഎഫ് അംഗമായിരുന്ന സിപിഐയിലെ ജോളി തോമസ് സര്‍ക്കാര്‍ ജോലി കിട്ടിയതിനെത്തുടര്‍ന്ന് രാജി വെച്ചതിനാലാണ് 9-ാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 28നാണ് വോട്ടെടുപ്പ്. പിറ്റേന്ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും