കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും പശു ചത്തു
കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും പശു ചത്തു. കോട്ടയം ചമ്പക്കര സ്വദേശി ജോജോയുടെ പശുവാണ് ചത്തത്. കെഎസ് കാലിത്തീറ്റ ഉപയോഗിച്ചതിന് പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റ് അവശ നിലയിലായിരുന്നു.
ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ് മൂന്നാമത്തെ പശുവാണ് ചാകുന്നത്. കോട്ടയത്ത് മാത്രം 257 പശുക്കൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കെഎസ് കാലിത്തീറ്റ കഴിച്ച അഞ്ച് ജില്ലകളിലെ പശുക്കൾക്കാണ് വ്യാപകമായി ഭക്ഷ്യവിഷബാധയേറ്റത്. ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട , എറണാകുളം ജില്ലകളിലും പശുക്കൾക്ക് അവശതയുണ്ട്. കെഎസ് കമ്പനി പുറത്തിറക്കിയ ഒരു ബാച്ച് കാലിത്തീറ്റയാണ് വിഷബാധയ്ക്ക് കാരണമെന്ന അനുമാനത്തിലാണ് കർഷകരും മൃഗസംരക്ഷണ വകുപ്പും.