പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചു വന്ന യുവാവ് അറസ്റ്റിൽ
ഇടുക്കി: പ്രായപൂർത്തിയാകാത്ത
പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചു
വന്ന യുവാവ് അറസ്റ്റിൽ. ഏലപ്പാറ കടുവപ്പാറ
ശിവജ്യോതി വീട്ടിൽ അലംപള്ളി എസ്റ്റേറ്റിൽ
താമസക്കാരനായ വാസൻ (35)നാണ്
അറസ്റ്റിലായത്.
ഇടുക്കി ഉപ്പുതറ പൊലീസ് സ്റ്റേഷൻ
പരിധിയിലാണ് പീഡനം നടന്നത്. സ്കൂൾ
വിദ്യാർഥിനിയായ പെൺകുട്ടിയെ
കുടുംബവുമായുള്ള അടുപ്പം മുതലെടുത്ത്
ഇയാൾ പീഡിപ്പിച്ചു വരികയായിരുന്നു.
ഭയം കൊണ്ട് വിവരം പുറത്ത് പറയാതിരുന്ന
കുട്ടി സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെ
വിവരം തുറന്നു പറഞ്ഞു. തുടർന്ന് സ്കൂൾ
അധികൃതർ ചൈൽഡ് ലൈൻ
പ്രവർത്തകരെ അറിയിച്ചു. ഇവർ
പൊലീസിൽ അറിയിച്ചതിനെത്തുടർന്നുള്ള
അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ്
ചെയ്തു.