ചങ്ങാനാശേരിയിൽ അഫ്ഗാൻ പൗരൻ പിടിയിൽ
ചങ്ങനാശേരി :ചങ്ങാനാശേരിയിൽ അഫ്ഗാൻ പൗരൻ പിടിയിൽ.മെഡിക്കല്‍ വീസയില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയില്‍ എത്തിയ ഇയാള്‍ വീസ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാതെ അനധികൃതമായി താമസിച്ചു വരികയായിരുന്നു. ഡല്‍ഹി, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും, പിന്നീട് ചങ്ങനാശ്ശേരി ളായിക്കാട് ഭാഗത്തുള്ള ഹോട്ടലിലും താമസിച്ചു ജോലി ചെയ്തു വരവേയാണ് ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്.
ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അനധികൃതമായി വിദേശ പൗരന്‍ കഴിയുന്നതായി കണ്ടെത്തിയത്.
ചങ്ങനാശ്ശേരി സ്റ്റേഷന്‍ എസ്.എച്ച്.ഒ റിച്ചാര്‍ഡ് വര്‍ഗീസ്, എസ്.ഐ ജയകൃഷ്ണന്‍, ഷിനോജ്, എ.എസ്.ഐ സിജു കെ സൈമണ്‍, സി.പി.ഒമാരായ ഡെന്നി ചെറിയാന്‍, തോമസ് സ്റ്റാന്‍ലി, അതുല്‍ കെ മുരളി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. അനധികൃത കുടിയേറ്റത്തിനും വീസ നിയമലംഘനത്തിനും ഇയാള്‍ക്കെതിരെയും കൂടാതെ വേണ്ടത്ര രേഖകള്‍ ഇല്ലാതെ ഇയാളെ താമസിപ്പിച്ച ഹോട്ടല്‍ ഉടമയ്‌ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.