കല്യാണതലേന്ന് വരന്‍ മുങ്ങി.വിവാഹം കൂടാനെത്തിയ യുവാവ് വധുവിനെ താലിചാര്‍ത്തി.സംഭവം തലയോലപറമ്പില്‍
തലയോലപ്പറമ്പിൽ കല്യാണത്തലേന്ന് വരനെ കാണാതായി. പിറ്റേന്ന് നേരത്തേ പറഞ്ഞുറപ്പിച്ച അതേസമയത്ത് മറ്റൊരു യുവാവ് നിക്കാഹ് ചെയ്തു.
നദ്വത്ത് നഗർ കോട്ടൂർ ഫാത്തിമ ഷഹനാസിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ യൂത്ത്കോൺഗ്രസ് പ്രവർത്തകൻ സുമീറാണ്, പറഞ്ഞുറപ്പിച്ച വരനെത്തില്ലെന്നറിഞ്ഞ് ഫാത്തിമയെ വിവാഹംചെയ്തത്.
ഞായറാഴ്ച വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും കഴിഞ്ഞപ്പോഴാണ്, തലയോലപ്പറമ്പ് സ്വദേശിയായ വരനെ കാണാതായ വിവരം അറിഞ്ഞത്.
നദ്വത്ത് നഗർ കെ.കെ.പി.ജെ. ഓഡിറ്റോറിയത്തിൽ നടന്ന നിക്കാഹിന് ഷാജഹാൻ മൗലവി നേതൃത്വംനൽകി