കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന.രക്ഷാഭവൻ,പ്ലാസനാൽ, വക്കച്ചൻ പടി, മോർച്ചറി , എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് (06-02-23)രാവിലെ 9:00am മുതൽ 5:00മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വൈ. എം. എ ട്രാൻസ്‌ഫോർമറിൽ ഇന്ന് (06-02-2023) രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻപരിധിയിൽ ഇന്ന് (06.02.23) 11KV ലൈനിൽ മെയിന്റനൻസ് വർക്കുള്ളതിനാൽ കവണാർ ലാറ്റക്സ്, വാകക്കാട്, തഴക്കവയൽ, അഞ്ചു മല ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 9AM മുതൽ 2PM വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വേലത്തുശ്ശേരി, ചാത്തപ്പുഴ , കല്ലം മംഗളഗിരി, ഐരാറ്റുപാറ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ ഇന്ന് (06/02/2023) ന് രാവിലെ 8 _30 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാഗമ്പടം, അവീവ, ജനത മിൽ, പനയ കഴപ്പ്, വാട്ടർ ലില്ലി, പാസ്പോർട്ട്, SBI നാഗമ്പടം എന്നീ ഭാഗങ്ങളിൽ ഇന്ന് (6-2-23) 9.30 മുതൽ 2:00 മണി വരെ വൈദ്യുതി മുടങ്ങും
അതിരമ്പുഴ :-
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ മണ്ണാർകുന്ന് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ 06.02.2023 തിങ്കളാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെയും കോട്ടയം സോമിൽ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഭാഗീകമായും മുടങ്ങും