ഫെബ്രുവരി ഒന്നുമുതൽ 28 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റേഷൻ കടകളുടെ പ്രവർത്തന സമയം മാറ്റി
ഫെബ്രുവരി ഒന്നുമുതൽ 28 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു.
തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ബുധനാഴ്ച മുതൽ നാലുവരെയും 13 മുതൽ 17 വരെയും 27, 28 തീയതികളിലും രാവിലെ എട്ടു മുതൽ ഒരു മണിവരെ പ്രവർത്തിക്കും.
ഈ ജില്ലകളിൽ ഫെബ്രുവരി ആറ് മുതൽ 11 വരെയും 20 മുതൽ 25 വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം ഏഴ് വരെയും പ്രവർത്തിക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഫെബ്രുവരി ആറ് മുതൽ 11 വരെയും ഫെബ്രുവരി 20 മുതൽ 25 വരെയും രാവിലെ എട്ടു മുതൽ ഒരു മണിവരെ പ്രവർത്തിക്കും.
ബുധനാഴ്ച മുതൽ നാല് വരെയും 13 മുതൽ 17 വരെയും ഫെബ്രുവരി 27, 28 തീയതികളിലും ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം ഏഴ് വരെയും പ്രവർത്തിക്കും