പൊൻകുന്നത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.
പൊന്‍കുന്നം – മാന്തറ പള്ളിക്ക് സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലില്‍ ഇടിച്ച് മറിഞ്ഞ് പൊൻകുന്നം മഞ്ഞാവ് തൊമ്മിത്താഴെ പി ടി രതീഷ്(40) മരിച്ചു.ഞായർ ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം.രതീഷും സുഹൃത്തുക്കളും വെളിയന്നൂർ മാന്തറ റോഡിലൂടെ സഞ്ചിരിക്കവേയാണ് ഓട്ടോറിക്ഷ അപകടത്തിപെട്ടത്.രതീഷ് ഓട്ടേയ്ക്കടിയിൽ അകപ്പെടുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രതീഷിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. . പെയിൻ്റിംഗ് തൊഴിലാളിയാണ് ഇദ്ദേഹം.പൊന്‍കുന്നം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.