പാലപ്ര ഗുരുദേവ ക്ഷേത്രത്തിൽപ്രതിഷ്ഠാദിന മഹോത്സവം 30 നും 31 നും
പാലപ്ര ഗുരുദേവ ക്ഷേത്രത്തിൽപ്രതിഷ്ഠാദിന മഹോത്സവം 30 നും 31 നും
പാറത്തോട് – പാലപ്ര 1496 ാം നമ്പർ ശാഖായോഗം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ 6 – മത് വാർഷികം ജനുവരി 30, 31 എന്നീ തീയതികളിൽ നടത്തുന്നതാണ്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പൂഞ്ഞാർ ബാബു നാരായണൻ തന്ത്രികളുടെ മുഖ്യകാർ മ്മികത്വത്തിലും ക്ഷേത്രം മേൽശാന്തി ഉദയൻ ശാന്തി, അജയൻ ശാന്തി എന്നിവരുടെ സഹകാർമ്മികത്വത്തിലും പൂജാദി കർമ്മങ്ങൾ നടക്കും.
30 തിങ്കൾ വൈകുന്നേരം 6.30 ന് ദീപാരാധന 8 ന് ബാലജന യോഗം , കുമാരി – കുമാര സംഘം യൂത്ത്മൂവ്മെന്റ്, വനിതാ സംഘം തുടങ്ങിയ പോഷക സംഘടനകളുടെ കലാപരിപാടികൾ നടത്തും. 31 ചൊവ്വാ രാവിലെ 5 ന് നിർമ്മാല്യ ദർശനം, 6 ന് അഭിക്ഷേകം, ഉഷ: പൂജ, 6.30 മുതൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം , ഗുരുപൂജ, ഗുരു പുഷ്പാജ്ഞലി , 8 ന് വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ പ്രാർത്ഥന, 9 ന് പുരാണപരായണം, 10 ന് കലശപൂജ, 10.30 ന് കലശാഭിക്ഷേകം, തുടർന്ന് ഉച്ചപൂജ, 11 നും 11-30 നും മദ്ധ്യേ ശിവഗിരി മഠം ശ്രീമദ് ഗുരുപ്രകാശം സ്വാമികളുടെ കാർമ്മികത്വത്തിൽ കൊടിമര പ്രതിഷ്ഠ കാണിക്ക മണ്ഡപ സമർപ്പണം എന്നിവ നടത്തും.
തുടർന്ന് ശാഖായോഗം പ്രസിഡന്റ് സുരേന്ദ്രൻ കൊടിത്തോട്ടം അദ്ധ്യക്ഷത വഹിക്കുന്ന പ്രതിഷ്ഠാദിന സമ്മേളനം ഹൈറേഞ്ച് എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി അഡ്വ പി ജീരാജ് മുഖ്യ പ്രഭാഷണവും , യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ ലാലിറ്റ് എസ് തകടിയേൽ പ്രതിഷ്ഠാദിന സന്ദേശവും , ശ്രീമദ് ഗുരുപ്രകാശം സ്വാമികൾ അനുഗ്രഹ പ്രഭാഷണവും നടത്തും. യോഗം ഡയറക്ടറന്മാരായ ഡോ.പി അനിയൻ, ഷാജി ഷാസ് , യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ എം.വി.ശ്രീകാന്ത്, ശാഖാ സെക്രട്ടറി വിനോദ് പാലപ്ര , വൈ: പ്രസിഡന്റ് വി ഡി സുധാകരൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നേരും. 1 ന് മഹാപ്രസാദമൂട്ട് –
വൈകുന്നേരം 6.30 ന് പാറത്തോട് പള്ളിപ്പടി ജംഗഷനിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ഉദയൻ ശാന്തിയുടെ കാർമ്മികത്വത്തിൽ നടക്കുന്ന പൂജയ്ക്കു ശേഷം ആരംഭിക്കുന്ന താലപ്പൊലി ഘോഷയാത്ര ടൗൺ ചുറ്റി മലനാട് ജംഗ്ഷൻ , പഴുത്തടം ജംഗ്ഷൻ, പഴുമല ജംഗ്ഷൻ ചുറ്റി ചിറഭാഗം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ എത്തിച്ചേരും. 7.30 ന് താലപ്പൊലി അഭിക്ഷേകം, 8 ന് യൂത്ത്മൂവ്മെന്റ് സംഘടിപ്പിക്കുന്ന ഗാനസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.