ഒ.ബി.സി./ഇ.ബി.സി. പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്; വിദ്യാർഥികൾ വിവരങ്ങൾ നൽകണം
ഒ.ബി.സി./ഇ.ബി.സി. പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്;
വിദ്യാർഥികൾ വിവരങ്ങൾ നൽകണം
കോട്ടയം: സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പ് രീതി പ്രകാരം ഐ.ഐ.ടി/ ഐ.ഐ.എം/ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ സ്ഥാപനങ്ങളിലോ മെറിറ്റ് / റിസർവേഷൻ അടിസ്ഥാനത്തിൽ പ്രവേശനം നേടിയ ഒ.ബി.സി./ഇ.ബി.സി. (പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ) വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അനുവദിക്കുന്നു. സ്‌കോളർഷിപ്പിന് അർഹരായവർ വിവരങ്ങൾ www.egrantz.kerala.gov.inഎന്ന പോർട്ടലിലൂടെ ഓൺലൈനായി ഫെബ്രുവരി 15നകം പിന്നാക്കവിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം. വിശദവിവരം ഉൾക്കൊള്ളുന്ന വിജ്ഞാപനം ഇ-ഗ്രാന്റ്‌സ് പോർട്ടലിലും www.bcdd.kerala.gov.inഎന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2020-21 വർഷം വരെ മാനുവലായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ മുൻ വർഷങ്ങളിലേതിനു സമാനമായി മാനുവലായി റിന്യൂവൽ അപേക്ഷ ബന്ധപ്പെട്ട മേഖലാ ഓഫീസുകളിൽ നൽകണം. വിശദവിവരത്തിന് ഫോൺ: എറണാകുളം മേഖലാ ഓഫീസ് – 0484 2983130.