രാഷ്ട്രപിതാവിനെ കൊന്നവർ രാഷ്ട്രത്തെ കൊല്ലുകയാണ്:
രാഷ്ട്രപിതാവിനെ കൊന്നവർ രാഷ്ട്രത്തെ കൊല്ലുകയാണ്: പ്രതിരോധമുയർത്തുക എന്ന മുദ്രാവാക്യമുയർത്തി ഗാന്ധി രക്തസാക്ഷി ദിനമായ ജനു.30 ന് ഡി.വൈ.എഫ്.ഐ കാഞ്ഞിരപ്പള്ളി ബ്ളോക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സംഘടിപ്പിക്കും.വൈകിട്ട് 6 മണിക്ക് എലിക്കുളം കൂരാലിയിൽ വെച്ച് നടക്കുന്ന പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ബി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും.ബ്ളോക്ക് പ്രസിഡണ്ട് അഡ്വ.എം.എ.റിബിൻ ഷാ അദ്ധ്യക്ഷനാവും.