യുവതിയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു
കോട്ടയം: മുണ്ടക്കയത്ത് പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുൻവശം വച്ച് യുവതിയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മുണ്ടക്കയം പാർത്ഥസാരഥി അമ്പലം ഭാഗത്ത് കിഴക്കേമുറിയിൽ വീട്ടിൽ റഷീദ് മകൻ ഷാഹുൽ റഷീദ് (24), മുണ്ടക്കയം ചെളികുഴി ഭാഗത്ത് കിഴക്കേമുണ്ടക്കൽ വീട്ടിൽ രവീന്ദ്രൻ മകൻ രാജീവ് കെ.ആർ(22), കോരുത്തോട് കണ്ണങ്കയം റോഡ് ഭാഗത്ത് പുതുമന്ദിരത്തിൽ വീട്ടിൽ ശശി മകൻ അനന്തു പി.ശശി (25) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി 11 മണിയോടുകൂടി മുണ്ടക്കയം പ്രൈവറ്റ് ബസ്റ്റാന്റിന് മുൻവശം കട്ടപ്പനയ്ക്ക് പോകുവാനായി ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയെയും ഭർത്താവിനെയും യുവതിയുടെ കയ്യിലിരുന്ന കുഞ്ഞിന്റെ സംസാരത്തെ തെറ്റിദ്ധരിച്ച് ഇവർ മൂവരും ചേർന്ന് യുവതിയുമായി കയർക്കുകയും, ചീത്തവിളിക്കുകയും, കയ്യിൽ കരുതിയിരുന്ന ഹെൽമെറ്റ് കൊണ്ട് യുവതിയുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു.
ഇത് തടയാൻ ചെന്ന ഭർത്താവിനെ മർദ്ദിക്കുകയും കല്ലുകൊണ്ട് തലയ്ക്കിടിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് മുണ്ടക്കയം പോലീസ് സ്ഥലത്തെത്തുകയും പ്രതികളെ സാഹസികമായി പിടികൂടുകയുമായിരുന്നു.
ഇത് തടയാൻ ചെന്ന ഭർത്താവിനെ മർദ്ദിക്കുകയും കല്ലുകൊണ്ട് തലയ്ക്കിടിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് മുണ്ടക്കയം പോലീസ് സ്ഥലത്തെത്തുകയും പ്രതികളെ സാഹസികമായി പിടികൂടുകയുമായിരുന്നു.
മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ഷൈൻ കുമാർ എ, എസ്.ഐ രാജേഷ്.ആർ, എ.എസ്.ഐ മാരായ മനോജ് കെ.ജി, ജോഷി പി.കെ, സി.പി.ഓ മാരായ ശരത് ചന്ദ്രൻ, രഞ്ജിത്ത് പി.റ്റി, ബിജി വി.ജെ, ജോഷി എം.തോമസ്, നൂറുദ്ദീൻ, സുനിത കെ. ജി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.