ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
കാഞ്ഞിരപ്പള്ളി : പൊടിമറ്റത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു ഒരൾക്ക് ഗുരുതര പരിക്ക്.
പാറത്തോട് പഞ്ചായത്ത് ആഫീസിന് സമീപം വെള്ളിയാഴ്ച രാത്രി 11 മണിയോടെ ഉണ്ടായ വാഹനാപകടത്തിൽ പാറത്തോട്, മുക്കാലി സ്വദേശി അജു വർഗീസ് (ജോസുകുട്ടി – 30)ആണ് മരണപെട്ടത് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നെ തെള്ളകത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച ബൈക്കും എതിർ ദിശയിൽ നിന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. രണ്ടു ബൈക്കുകളാണ് കാറിലിടിച്ചത്. 26-ാം മൈലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും അജിയുടെ ജീവൻ രക്ഷിക്കാനായില്ല.