കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ശാസ്ത്ര സംവാദ സദസ് സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി :ശാസ്ത്രം ജനനമ്മയ്ക്ക്
ശാസ്ത്രം നവകേരളത്തിന്
എന്ന സന്ദേശമുയർത്തി വികസന ക്യാമ്പയിൻ്റെ ഭാഗമായി
കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ജനു.26 മുതൽ ഫെബ്രു.28 വരെ സംഘടിപ്പിക്കുന്ന കേരള പദയാത്രയുടെ ഭാഗമായി
പരിഷത്ത് കാഞ്ഞിരപ്പള്ളി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര സംവാദ സദസ് സംഘടിപ്പിച്ചു.
കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച സദസിൽ യൂണിറ്റ് പ്രസിഡണ്ട് കെ.എം.മാത്യു മടുക്കക്കുഴി അദ്ധ്യക്ഷനായി.പരിഷത്ത് ജില്ലാ വൈസ് പ്രസിഡണ്ട് വി.പി.ശശി വിഷയാവതരണം നടത്തി.പരിഷത്ത് ജില്ലാ വികസന സമിതി കൺവീനർ അഡ്വ.എം.എ.റിബിൻ ഷാ, മേഖല സെക്രട്ടറി എൻ.സോമനാഥൻ, പ്രസിഡണ്ട് കെ.എൻ.രാധാകൃഷ്ണപിള്ള, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ ഇ.കെ.ഗംഗാധരൻ,സർവീസ് പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് പ്രസിഡണ്ട് കെ.എ.ജലാലുദീൻ,സീനിയർ സിറ്റിസൺ ഫോറം പ്രസിഡണ്ട് പി.സി.രാജ്മോഹൻ, റിസർച്ച് സ്കോളേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയംഗം നവീൻ കെ ഫ്രാൻസിസ്, യുവ സമിതി പ്രതിനിധി ധീരജ് ഹരി,മിനു. കെ.ഗോപി എന്നിവർ സംവാദത്തിന് നേതൃത്വം നൽകി.