കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഭരണം പിടിച്ചെടുത്ത് കോൺഗ്രസ്
കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഭരണം പിടിച്ചെടുത്ത് കോൺഗ്രസ്.
കേരള കോൺഗ്രസ് മാണി വിഭാഗം മുൻ മണ്ഡലം പ്രസിഡൻ്റിനെ ഒപ്പം നിർത്തിയാണ് ബാങ്ക് ഭരണം കോൺഗ്രസ് പിടിച്ചെടുത്തത്.
സ്റ്റനിസ്ലാവോസ് വെട്ടിക്കാട്ടിനെ ബാങ്ക് പ്രസിഡൻ്റാക്കിയാണ് കോൺഗ്രസ് ഭരണം നേടിയത്.
ഇയാൾ മുൻ കേരള കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡൻ്റായിരുന്നു.
മൂന്ന് പതിറ്റാണ്ടിലധികമായി കേരള കോൺഗ്രസ് മാണി വിഭാഗം കൈവശം വച്ചിരുന്ന പ്രസിഡൻ്റ് സ്ഥാനമാണ് നഷ്ടമായത്.
തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിൻ്റെ മറ്റൊരംഗവും കോൺഗ്രസിനൊപ്പം ചേർന്നു .
3 കേരള കോൺഗ്രസ് മാണി വിഭാഗം അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നു.