ഷാജി താന്നിമൂട്ടിൽ നിര്യാതനായി
*ഷാജി താന്നിമൂട്ടിൽ നിര്യാതനായി* .
മുണ്ടക്കയം:മുണ്ടക്കയം ടൗണിലെ പ്രമുഖ വ്യാപാരി താന്നിമൂട്ടിൽ ഷൂമാർട്ട് ഉടമ മുപ്പത്തിയൊന്നാം മൈൽ താന്നിമൂട്ടിൽ ടി.എസ്. ഷാജഹാൻ (ഷാജി – 56) നിര്യാതനായി.ഞായറാഴ്ച വൈകിട്ട് എറണാകുളത്തു വെച്ച് ഹൃദയഘാതം ഉണ്ടായതിനെ തുടർന്നാണ് മരണം.
എം.ഇ.എസ് സംസ്ഥാന മുൻ വൈസ് പ്രസിഡന്റ ടി.എസ്. സെയ്തുമുഹമ്മദിന്റെ മകനും വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടക്കയം യൂണിറ്റ് പ്രസിഡന്റ് ടി.എസ്. റഷീദിന്റെ സഹോദരനുമാണ്.
കബറടക്കം ഇന്ന് 4 ന് മുണ്ടക്കയം വരിക്കാനി ജുമാ മസ്ജിദ് കബർ സ്ഥാനിൽ നടക്കും