എരുമേലിയില്‍ വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: എരുമേലിയില്‍ വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
എരുമേലി നേര്‍ച്ചപ്പാറ ഭാഗത്ത് കച്ചേരിപ്പറമ്പില്‍ വീട്ടില്‍ ഷിഹാസ് (39), എരുമേലി വിലങ്ങുപാറ വീട്ടില്‍ ഷാന്‍ വി.എസ് (38) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ ഇരുവരും കഴിഞ്ഞദിവസം രാത്രി എരുമേലിയില്‍ താമസിക്കുന്ന വീട്ടമ്മയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ബലപ്രയോഗത്തിലൂടെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു.
പരാതിയെ തുടര്‍ന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. ഈ കേസിലെ പ്രതിയായ ഷിഹാസിന് എരുമേലി സ്റ്റേഷനില്‍ വധശ്രമ കേസ് നിലവിലുണ്ട്.
എരുമേലി സ്റ്റേഷന്‍ എസ്.എച്ച്. ഓ അനില്‍കുമാര്‍ വി.വി,എസ്.ഐ ശാന്തി കെ ബാബു, അനില്‍കുമാര്‍, എ.എസ്.ഐ മാരായ രാജേഷ് കുമാര്‍, ബെന്നി, ഷീന മാത്യു, സി.പി.ഓ മാരായ സിജി കുട്ടപ്പന്‍, ഷഫീഖ്, ഓമന എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page