കോട്ടയം പാമ്പാടി എട്ടാം മൈലില്‍ ബൈക്കില്‍ ടോറസ് ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം

കോട്ടയം:പാമ്പാടി എട്ടാം മൈലില്‍ ബൈക്കില്‍ ടോറസ് ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. മീനടം ചകിരിപ്പാടം വീട്ടില്‍ സാം സി മാത്യുവിന്റെ ഭാര്യ ഷൈനി സാം (48) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ദേശീയ പാത 183ല്‍ പാമ്പാടിക്ക് സമീപം എട്ടാം മൈല്‍ ജംഗ്ഷനില്‍ വച്ചാണ് അപകടമുണ്ടായത്.
മകന്‍ അഖില്‍ സാം മാത്യുവിന്റെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ടുള്ള യാത്രക്ക് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം.എട്ടാംമൈല്‍ ജംഗ്ഷനില്‍ നിന്ന് മീനടം റോഡിലേക്ക് വളവ് തിരിയുമ്പോള്‍ പിന്നില്‍ നിന്നെത്തിയ ടോറസ് ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ടോറസിനടിയിലേക്ക് വീണതാണ് ദാരുണ സംഭവത്തിനിടയാക്കിയത്. മകന്‍ അഖില്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. രണ്ട് വര്‍ഷം മുമ്പാണ് ഷൈനിയുടെ മൂത്ത മകന്‍ അനില്‍ സാം ബാംഗ്ലൂരില്‍ അപകടത്തില്‍ മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page