ചന്ദനക്കുടം, പേട്ട തുള്ളല്‍ പ്രമാണിച്ച് എരുമേലിയില്‍ ഗതാഗത നിയന്ത്രണം.
ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് 10,11 തീയതികളില്‍ നടക്കുന്ന ചന്ദനക്കുടം, പേട്ട തുള്ളല്‍ പ്രമാണിച്ച് എരുമേലിയില്‍ ഗതാഗത നിയന്ത്രണം.
ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണി മുതല്‍ ബുധനാഴ്ച്ച വൈകിട്ട് എട്ട് മണി വരെ എരുമേലിയില്‍ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങള്‍.
മുണ്ടക്കയം, കാഞ്ഞിരപ്പള്ളി- പൊന്‍കുന്നം ഭാഗത്ത് നിന്നും റാന്നി ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ മണിമല വഴി റാന്നി ഭാഗത്തേക്ക് പോകേണ്ടതാണ്. മറ്റു ചെറിയ വാഹനങ്ങളും കണമല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും കൊരട്ടി ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞു പാറമട, പ്രൊപോസ്, എംഇഎസ് വഴി പോകേണ്ടതാണ്.
റാന്നി ഭാഗത്ത് നിന്നും പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ പ്ലാച്ചേരിയില്‍ നിന്നോ മുക്കടയില്‍ നിന്നോ തിരിഞ്ഞു മണിമല ഭാഗത്ത് കൂടി പോകേണ്ടതാണ്. മറ്റു ചെറിയ വാഹനങ്ങള്‍ കരിമ്പിന്‍ തോട് നിന്ന് തിരിഞ്ഞു ഒരുങ്കല്‍കടവ് – കുറുവാമുഴി വഴി പോകേണ്ടതാണ്.