അഴുതക്കടവില്‍ കുളിക്കാനിറങ്ങിയ ശബരിമല തീര്‍ഥാടകന്‍ മരിച്ചതില്‍ ദുരൂഹതയെന്ന് ആരോപണം

എരുമേലി: അഴുതക്കടവില്‍ കുളിക്കാനിറങ്ങിയ ശബരിമല തീര്‍ഥാടകന്‍ മരിച്ചതില്‍ ദുരൂഹതയെന്ന് ആരോപണം. തിരുവനന്തപുരം ചെങ്കല്‍ചൂള സ്വദേശി അഭിലാഷ് (ഉണ്ണി-38) ആണു മരിച്ചത്. കൂടെയുണ്ടായിരുന്ന കണ്ണനെയാണ് കാണാതായത് ഞായറാഴ്ച രാത്രി 8.30നായിരുന്നു സംഭവം.

അഴുതക്കടവില്‍ അരപ്പൊക്കം വെള്ളം മാത്രമാണ് ഏറ്റവും താഴ്ചയുള്ള സ്ഥലത്തുപോലും ഇപ്പോഴുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. മുട്ടോളം വെള്ളമുള്ള സ്ഥലത്തു നിന്നാണ് അഭിലാഷിനെ അവശനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. 4 കുട്ടികളടക്കം 9 അംഗ തീര്‍ഥാടക സംഘമാണു കാനനപാതയിലൂടെ പോകുന്നതിന് ഇവിടെയെത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page